വടക്കൻ കേരളത്തില്‍ മഴക്കെടുതി രൂക്ഷം; കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു

  • 15/07/2024

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയില്‍ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. അതേസമയം കനത്ത മഴയെത്തുടർന്ന് വടക്കൻ കേരളത്തില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. വയനാട് പുല്‍പ്പള്ളിയില്‍ 50 അടി താഴ്ചയുള്ള കിണർ ഇടിഞ്ഞു താഴ്ന്നു.

താഴെയങ്ങാടി ചേലാമഠത്തില്‍ തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ മരം കടപുഴകി വീണ് വീടുകളും തകർന്നു. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണു. മലപ്പുറം വടശേരിയില്‍ റോഡിന് കുറുകെ മരം വീണു. എടവണ്ണ അരീക്കോട് റോഡില്‍ മരം വീണ് വൈദ്യുതി ലൈനും തകർന്നു.

Related News