വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച്‌ അകത്തുകടന്നു; സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ രണ്ടുപേര്‍ കുടുങ്ങി

  • 16/07/2024

കൊല്ലങ്കോട് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ രണ്ടുപേര്‍ കുടുങ്ങി. വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച്‌ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഒരാളെ ഫയര്‍ഫോഴ്‌സ് സംഘം രക്ഷിച്ചു. രണ്ടാമത്തെയാള്‍ സ്വയം കരയിലേക്ക് കയറി.

നാലംഗ സംഘമാണ് സീതാര്‍കുണ്ട് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്. ഇവരെ വാച്ചര്‍മാര്‍ തടഞ്ഞു. തുടര്‍ന്ന് വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച്‌ ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

ഇതില്‍ രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. വെള്ളച്ചാട്ടത്തില്‍ കല്ലില്‍ പിടിച്ച്‌ കിടന്ന രണ്ടുപേരില്‍ ഒരാളെ ഫയര്‍ഫോഴ്‌സ് വടംകെട്ടിയാണ് രക്ഷിച്ചത്. രണ്ടാമത്തെയാള്‍ സ്വയം കരയിലേക്ക് കയറുകയായിരുന്നു.

Related News