നദികളില്‍ ജലനിരപ്പ് ഉയരുന്നു; അലര്‍ട്ട് പുറപ്പെടുവിച്ച്‌ കേന്ദ്ര ജല കമ്മീഷൻ

  • 16/07/2024

മഴ കനത്തതോടെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ നദികളില്‍ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മണിമല, പമ്ബ എന്നീ നദികളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍, കോട്ടയം ജില്ലയിലെ മണിമല, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ നദികളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

Related News