തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനും ഉള്ളത് വൻ വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടര്‍ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ഉണ്ടായ പാളിച്ചകള്‍ക്ക് പുറമെ വെള്ളക്കെട്ട് പരിഹരിക്കാൻ വകയിരുത്തിയ തുകയില്‍ നാലില്‍ ഒന്ന് പോലും കോര്‍പറേഷൻ ചെലവഴിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയിലും ഇല്ല പാർവതിപുത്തനാറിന്റെയും ആമയിഴഞ്ചാൻ തോടിന്റെയും പേരില്ല.
ആമയിഴഞ്ചാൻ തോട് ആകെ 12 കിലോമീറ്ററാണുള്ളത്. റെയില്‍വെ ഭൂമിയിലുടെ കടന്ന് പോകുന്നത് 117 മീറ്റര്‍ മാത്രമാണ്. ട്രാപ്പ് വച്ചും പത്താള്‍ പൊക്കത്തില്‍ ഇരുമ്ബുവല വെച്ചും മാലിന്യ നിക്ഷേപം തടയുന്നുണ്ടെന്നും ടണലിലേക്ക് ഒഴുകി എത്തുന്നത് അത്രയും നഗര മാലിന്യങ്ങളാണെന്നും റെയില്‍വെ പറയുന്നു. ടണലിന് മുൻപും ടണല്‍ കടന്ന് പോയ ശേഷവും തോട്ടിലെ മാലിന്യ കൂമ്ബാരത്തിന് ആരുത്തരവാദിയെന്ന ചോദ്യത്തിനാണ് സർക്കാരും കോര്‍പറേഷൻ മറുപടി പറയേണ്ടതും.
2015 ല്‍ ഓപ്പറേഷൻ അനന്ത കാലത്ത് റെയിവെ ടണല്‍ കടന്ന് പോകുന്ന നഗരപ്രദേശന്ന് നിന്ന് മാത്രം കോരി മാറ്റിയത് 700 ടണ്‍ മാലിന്യമാണ്. തുടര്‍ നിക്ഷേപം നടക്കാതിരിക്കാൻ തോട് നീളെ ക്യാമറ വച്ചു. 54 ലക്ഷം ചെലവാക്കി സ്ഥാപിച്ച 37 ക്യാമറകള്‍ പേരിനൊന്ന് കാണാൻ പോലുമില്ലെന്നതാണ് വസ്തുത. മേജര്‍ ഇറിഗേഷൻ, നഗരസഭ റെയില്‍വെ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഒരു നടപടിയും നിലവിലില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?