കണ്ണൂർ ജില്ലയിലെ ചെങ്ങളായില്‍ നിന്നും കണ്ടെത്തിയത് 200 വർഷം പഴക്കമുള്ള വസ്തുക്കളെന്ന് പുരാവസ്തു വകുപ്പ്. പുരാവസ്തുക്കളില്‍ ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉള്‍പ്പെടുന്നു. അറക്കല്‍ രാജവംശം ഉപയോഗിച്ച നാണയങ്ങളുമുണ്ട് ഇവയില്‍.
നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതല്‍ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങള്‍ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടില്‍ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?