കനത്ത മഴ; എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ല, നെടുമ്ബാശേരിയില്‍ ലാന്റിംഗ്, യാത്രക്കാര്‍ ഇറങ്ങിയില്ല

  • 18/07/2024

കനത്ത മഴയെ തുടർന്ന് കണ്ണൂരിലിറക്കാൻ കഴിയാതെ വിമാനം നെടുമ്ബാശേരിയിലിറക്കി. പുലർച്ചെ കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് നെടുമ്ബാശേരിയിലിറക്കിയത്.

അതേസമയം, വിമാനത്തില്‍ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്ബോള്‍ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് നെടുമ്ബാശേരിയിലിറക്കിയത്. 

Related News