ആലുവയില്‍ കാണാതായ 3 പെണ്‍കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് തൃശ്ശൂരില്‍ നിന്ന്, പൊലീസ് ആലുവയിലേക്ക് തിരിച്ചു

  • 18/07/2024

ആലുവയിലെ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. പതിനഞ്ചും പതിനാറും പതിനെട്ടും പ്രായമുള്ള പെണ്‍കുട്ടികളെയാണ് കണ്ടെത്തിയത്.

തൃശ്ശൂർ പുതുക്കാട് വെച്ച്‌ കെഎസ്‌ആ‌ർടിസി ബസ്സില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കൊരട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇവരെ കൊണ്ടുവരാൻ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്ന് വനിതാ പൊലീസുകാരുള്‍പ്പെട്ട സംഘം തിരിച്ചിട്ടുണ്ട്. തോട്ടക്കാട്ടുകരയില്‍ പ്രവർത്തിക്കുന്ന സംരക്ഷണകേന്ദ്രത്തില്‍ നിന്നാണ് ഇന്നലെ അർധരാത്രി പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയത്.

Related News