ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കാന്‍ തീരുമാനം. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റെയില്‍വേ ശുചിയാക്കും. ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഇറിഗേഷൻ വകുപ്പും നഗരസഭക്ക് കീഴിലെ സ്ഥലങ്ങള്‍ നഗരസഭയും ശുചിയാക്കാനാണ് തീരുമാനമായിരിക്കുന്നത്. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിന് സബ് കളക്ടർ അധ്യക്ഷനായ സ്ഥിരം സമിതി ഉണ്ടാക്കാനും തീരുമാനമായി. നഗരസഭ, റെയില്‍വേ, ഇറിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. ആകെ 12 കിലോ മീറ്ററാണ് ആമയിഴഞ്ചാൻ തോടുള്ളത്. ഇതില്‍ റെയില്‍വേ ഭൂമിയിലൂടെ കടന്ന് പോകുന്നത് 117 മീറ്ററാണ്. പരസ്പരം പഴി ചാരുന്നതില്ലാതെ ഇറിഗേഷൻ, നഗരസഭ, റെയില്‍വേ തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരു നടപടിയും ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ നിലവിലുണ്ടായിരുന്നില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?