കുവൈറ്റ് സിറ്റി : കുവൈത്തിലെ ചൈനീസ് എംബസിക്ക് മുന്നിൽ ചൈനക്കാർ പ്രതിഷേധിച്ചു, യർമൂക്കിലെ ചൈനീസ് എംബസ്സിക്കുമുന്നിലാണ് ഇന്ന് രാവിലെ ചൈനക്കാർ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിലെ കോവിഡ് സാഹചര്യത്തിൽ എംബസിയിൽ നിന്ന് സഹായം ആവശ്യപ്പെട്ടാണ് പ്രതിഷേധം . പലർക്കും ജോലി നഷ്ടപ്പെടുകയും ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തങ്ങൾക്കു മടങ്ങിപ്പോകാൻ സംവിധാനം ഒരുക്കണമെന്ന് സമരക്കാർ എംബസിയോടാവശ്യപ്പെട്ടു. മാസങ്ങളായി തൊഴിലുടമയിൽ നിന്നും ശമ്പളം ലഭിക്കുന്നില്ല ഭക്ഷണത്തിന് വരെ ബുദ്ധിമുട്ട് അനുഭപ്പെടുന്നതായും പ്രതിഷേധക്കാർ പറഞ്ഞു . സാമൂഹിക അകലം പാലിച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?