ബൈക്കിടിച്ച്‌ റോഡില്‍ വീണ യുവാവ് ആംബുലൻസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു; ഡ്രൈവര്‍ കസ്റ്റഡിയില്‍

  • 21/07/2024

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച്‌ വീണ യുവാവിന്റെ ശരീരത്തിലൂടെ ആംബുലൻസ് കയറിയിറങ്ങി. അപകടത്തില്‍ തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) തല്‍ക്ഷണം മരിച്ചു. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.

വെമ്ബായം ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്‍റെ ശരീരത്തിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News