ഗായത്രി നദിയില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം

  • 21/07/2024

തൃശൂർ ജില്ലയിലെ ഗായത്രി നദിയില്‍ പ്രളയ മുന്നറിയിപ്പ്. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നദിയുടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അടുത്ത 3 മണിക്കൂറില്‍ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related News