ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലില്‍ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. വലിയ പ്രതീക്ഷയിലായിരുന്നു സൈന്യത്തെ കണ്ടത്. എന്നാല്‍ ഉപകരണങ്ങളില്ലാതെയാണ് സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമമെന്നും അമ്മ ഷീല മാധ്യമങ്ങളോട് പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് സൈന്യം വേണ്ട രീതിയില്‍ ഇടപെട്ടില്ല. ഉപകരണങ്ങള്‍ കൊണ്ടു വന്നില്ല. പതിവിലും നേരത്തെ തെരച്ചില്‍ നിർത്തുകയായിരുന്നു. ഞങ്ങളുടെ ആളുകളെ കടത്തി വിട്ടില്ല. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ?എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്?. കുടുങ്ങികിടക്കുന്ന മറ്റുള്ള ആളുകളെയും പരിഗണിക്കുന്നില്ല.
മകന് എന്തെകിലും സംഭവിച്ചു എന്നറിഞ്ഞാല്‍ ഉള്‍ക്കൊള്ളും. മകനെ ജീവനോടെ കിട്ടുമെന്ന് ഇനി പ്രതീക്ഷയില്ല. വീഴാൻ സാധ്യതയുള്ള കുഴിയിലേക്ക് മണ്ണ് നീക്കി മൂടിയിട്ടു. പട്ടാളത്തെ അഭിമാനമായാണ് കരുതിയത്. അതിപ്പോള്‍ തെറ്റിയെന്നും അർജുൻ്റെ അമ്മ ഷീല പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?