നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 7200 ലധികം വീടുകള്‍ സന്ദർശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. അമ്ബഴങ്ങയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്ബിളുകള്‍ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വളർത്തുമൃഗങ്ങളില്‍ നിന്ന് സാമ്ബിള്‍ ശേഖരിക്കും.
രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകള്‍ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങള്‍ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളില്‍ നിപ്പയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി എടുക്കും. മരിച്ച നിപ രോഗിയുമായി സമ്ബർക്കമുണ്ടായ തിരുവനന്തപുരം സ്വദേശികളില്‍ 4 പേരില്‍ രണ്ട് പേരുടെ സാമ്ബിള്‍ എടുത്തു. അവരുടെ ഫലം നെഗറ്റീവ് ആണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?