സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമും തമ്മില്‍ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സുപ്രീംകോടതില്‍ നല്‍കിയ കേസ് അടക്കം കെഎം എബ്രഹാം ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ധനവകുപ്പിൻറ പരാതി. ഇതിന് പിന്നാലെ വായ്പയെടുപ്പ് അടക്കം തന്നിഷ്ട പ്രകാരം ഉള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുക്കാനും ധനവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്.
അതി ഗുരുതര സാമ്ബത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് ഒരു വഴിക്ക്. കിഫ്ബിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാമ്ബത്തിക വിഷയങ്ങളില്‍ ഇടപെടുന്ന കെഎം എബ്രഹാം വെറൊരു വഴിക്ക്. ഇതാണിപ്പോള്‍ ധനവകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നയത്തിനെരെ രാഷ്ട്രീയവും നിയമപരവുമായ തുടര്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു.
കേന്ദ്ര ധനമന്ത്രാലയവുമായി അനുനയനീക്കങ്ങള്‍ നടത്തി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളില്‍ നീക്കുപോക്കുണ്ടാക്കാനുള്ള ധനവകുപ്പ് പരിശ്രമങ്ങള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെയാണ് തിരക്കിട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കാര്യം ചോദിച്ചവര്‍ക്ക് മുന്നില്‍ ധനവകുപ്പ് കൈമലര്‍ത്തി. കേസ് നടത്തിപ്പെന്ന ആശയം മുന്നോട്ട് വച്ചതും മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അത് നടപ്പാക്കിയതും ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്ന ഭരണഘടന 293 ാം അനുച്ഛേദം ചോദ്യം ചെയ്ത മുൻ അനുഭവമില്ലെന്നിരിക്കെ കേസ് ഇത് വരെ കോടതി വരാന്തയില്‍ നിന്ന് ഇറങ്ങിയിട്ടുമില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?