മിഷന്‍ 25 നെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എഐസിസിക്ക് മുന്നില്‍ പരാതിക്കെട്ടഴിച്ച് സുധാകരനും സതീശനും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരന്‍റെ പ്രധാനപരാതി.
മിഷന്‍ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്‍റെതെന്ന് സതീശന്‍റെ പരാതിയില്‍ പറയുന്നു. കേരളത്തിന്‍റെ ചുമതലുള്ള ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരൻ യുകെയിലേക്ക് പോയതിനാല്‍ എഐസിസിയുടെ അനുനയ ചർച്ച ഇനിയും നീളും.
മിഷൻ 25 ന്‍റെ ചുമതല ലഭിച്ചതോടെ ഡിസിസികള്‍ക്ക് അയച്ച സർക്കുലറിന്‍റെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറല്‍ സെക്രട്ടരിമാരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. വാര്‍ത്ത സ്ഥിരീകരിച്ച കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവിന്‍റേത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ച സതീശന്‍, കേന്ദ്രനേതൃത്വം ഇടപെടാതെ ഇനി തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചുമതല തുടരില്ലെന്ന് അറിയിച്ചു.
തിരുവനന്തപുരത്തെ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഇതിന്‍റെ ഭാഗമായാണ്. പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്ന വിമര്‍ശനം മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ നടപടി ഉണ്ടാകുമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?