കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെത്തുടർന്നു മാസങ്ങളോളം അടച്ചുപൂട്ടിയ ഫ്രൈഡേ മാർക്കറ്റ് ഇന്ന് രാവിലെമുതൽ പ്രവർത്തനമാരംഭിച്ചിരുന്നു. എന്നാൽ മാർക്കറ്റിൽ തിരക്ക് വർദ്ധിച്ചതോടെ മുനിസിപ്പാലിറ്റി അധികൃതരെത്തി അടച്ചു പൂട്ടുകയായിരുന്നു. ഉപയോഗിച്ചതും പുതിയതുമായാ എല്ലാ വസ്തുക്കൾക്കും കുറഞ്ഞ വിലയിൽ ലഭിക്കുന്നതുകൊണ്ടു പ്രവാസികളുടെ വലിയ തിരക്കാണ് ഒഴിവുദിവസങ്ങളിൽ ഇവിടെ. കഴിഞ്ഞ ദിവസം ശുചീകരണവും അണുനശീകരണവും നടത്തിയിരുന്നു. ശാരീരിക അകലവും, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് കോവിഡ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത മുൻ നിർത്തിയാണ് വീണ്ടും അടച്ചുപൂട്ടിയതെന്ന് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?