ഭാര്യ പിണങ്ങി, തര്‍ക്കം; കമ്ബംമേട്ടില്‍ അമ്മായിഅമ്മയേയും ഭാര്യ സഹോദരിയേയും കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം

  • 31/07/2024

ഇടുക്കി കമ്ബംമേട്ടില്‍ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തേർഡ് ക്യാമ്ബ് സ്വദേശി മൈലാടിയില്‍ സുജിൻ എന്ന് വിളിക്കുന്ന കണ്ണനെയാണ് കൊലക്കേസില്‍ തൊടുപുഴ അഡിഷണല്‍ ജില്ലാ ജഡ്ജി പി എൻ സീത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറു ലക്ഷം രൂപ രൂപ പിഴയും ഒടുക്കണം.

2018 ല്‍ കമ്ബംമെട്ട് ചേലമൂട് ഭാഗത്ത്‌ പുത്തൻപുരക്കല്‍ ഓമനയെയും മകള്‍ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് കേസിലെ പ്രതിയായ കണ്ണൻ. ഭർത്താവിനോട് പിണങ്ങി വീട്ടില്‍ നില്‍ക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി.

Related News