മുണ്ടക്കൈ ദുരന്തം: വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം; മുഖ്യമന്ത്രി പങ്കെടുക്കും

  • 31/07/2024

വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് സർവകക്ഷിയോഗം ചേരും. കലക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ 11:30-നാണ് യോഗം. യോഗത്തില്‍ വയനാട്ടില്‍ ക്യാമ്ബ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎല്‍എമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും. 

രക്ഷാ ദൗത്യം, ദുരിത ബാധിതർക്കുള്ള ധന സഹായം, പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചർച്ച ചെയ്യും. ഇതിനു മുമ്ബായി രാവിലെ 10:30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. നിലവിലെ സ്ഥിതിഗതികള്‍, ദുരിതാശ്വാസ ക്യാമ്ബുകളിലെ അവസ്ഥ തുടങ്ങിയവ വിലയിരുത്തും.

Related News