വിദേശ യാത്ര ചെയ്യരുതെന്ന് സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്ത് ആരോഗ്യ മന്ത്രാലയം

  • 10/07/2020

കുവൈത്ത് സിറ്റി: കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ സ്വദേശികളോടും വിദേശികളോടും വിദേശ യാത്ര ചെയ്യരുതെന്ന് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. കോവിഡ് 19 പല രാജ്യങ്ങളിലും ശക്തമായി തന്നെ നില നില്‍ക്കുന്നുണ്ട്. രോഗികളുടെ എണ്ണം ലോകത്ത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. നമ്മള്‍ സ്വയം നിയന്ത്രണങ്ങള്‍ പുലര്‍ത്തേണ്ട സമയമാണിതെന്നും കൂടുതല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഈ അപകടാവസ്ഥ വ്യാപകമാകുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടെ വൈറസ് പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാല്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.അതിനിടെ ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1.2 കോടി കവിഞ്ഞു. 5.51 ലക്ഷത്തിലേറെ പേർ മരിച്ചപ്പോൾ 73 ലക്ഷം പേർ രോഗവിമുക്തി നേടി. രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം യുഎസും ബ്രസീലും ഇന്ത്യയുമാണ്.

Related News