കാണാതായവരെ തേടി പത്താം നാള്‍; സണ്‍റൈസ് വാലിയില്‍ തിരച്ചില്‍ തുടരും, അനൗദ്യോഗിക മരണസംഖ്യ 413

  • 07/08/2024

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ പത്താം ദിനത്തില്‍ സണ്‍റൈസ് വാലിയിലും തിരച്ചില്‍ തുടരും. ദുരന്തത്തില്‍ അനൗദ്യോഗിക മരണസംഖ്യ 413 ആയി. കാണാതായത് 138 പേരെയയെന്ന് സർക്കാർ അറിയിച്ചു. താല്‍ക്കാലിക പുനരധിവാസത്തിനായി വാടകവീടുകള്‍ സംഘടിപ്പിക്കാൻ ഊർജ്ജിത ശ്രമം നടക്കുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുണ്ടക്കൈ സന്ദര്‍ശിക്കും.

ഇന്നലെ നടത്തിയ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ശരീരഭാഗവും കണ്ടെത്തിയിരുന്നു. സണ്‍റൈസ് വാലിയില്‍ സൈന്യത്തിന്‍റെ പ്രത്യേക ദൗത്യ സംഘം കഡാവർ നായയെ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തിയത്.

Related News