ഓണ്‍ലൈൻ തട്ടിപ്പിന് ഇരയായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്. 15 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. സിബിഐയില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുകയും കള്ളപ്പണക്കേസില്‍ പ്രതിയാണെന്ന് പറഞ്ഞ് വ്യാജരേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം രണ്ടിനാണ് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് മാർ കൂറിലോസിന് ഒരു വിഡിയോ കോള്‍ വരുന്നത്. മുംബൈ സ്വദേശി നരേഷ് ഗോയല്‍ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മാർ കൂറിലോസ് പ്രതിയാണെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. വ്യാജ രേഖകള്‍ കാണിക്കുകയും ചെയ്തു. മുംബൈയിലെ ബാങ്കില്‍ മാർ കൂറിലോസിന്റെ പേരില്‍ അക്കൗണ്ടുണ്ടെന്നും ഇതില്‍നിന്നു കള്ളപ്പണ ഇടപാടുകള്‍ നടന്നെന്നും പ്രതി 2 മൊബൈല്‍ നമ്ബരുകളില്‍നിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു.
ഓണ്‍ലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. കേസില്‍നിന്ന് ഒഴിവാക്കാൻ 15 ലക്ഷം പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. ഡല്‍ഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓണ്‍ലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ സെല്ലിലും പരാതി നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?