വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്ബുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററില്‍ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്ററില്‍ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ വസ്തുക്കളും മറ്റു വസ്തുക്കളും സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുകയാണ്.
വസ്തുക്കളും സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?