പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കിട്ടി, അമ്മയേയും ആണ്‍സുഹൃത്തിനേയും പ്രതിയാക്കി ആലപ്പുഴ പൊലീസ്

  • 11/08/2024

ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനയി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

അമ്മയെയും ആണ്‍സുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആ‍ര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കൊലപാതകo ആണോ എന്നതില്‍ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്നും പൊലീസ് അറിയിച്ചു.

കുട്ടിയുടേത് കൊലപാതകമാണോ എന്നതില്‍ നിലവില്‍ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തില്‍ മരിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. വീട്ടുകാരില്‍ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.

Related News