ഓട്ടോ റിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

  • 11/08/2024

മധ്യ വയസ്കനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പറം സ്വദേശി രാമദാസ് ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വീടിനു മുന്നില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചാണ് ഇയാള്‍ മരിച്ചതെന്നു സംശയിക്കുന്നു. ഓട്ടോറിക്ഷയുടെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Related News