വയനാട്ടില്‍ പെയ്തത് 10 ശതമാനം കനത്ത മഴ; മനുഷ്യ ഇടപെടല്‍ മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ഉരുള്‍പൊട്ടലിന് ആക്കംകൂട്ടി, പഠന റിപ്പോര്‍ട്ട്

  • 13/08/2024

കാലാവസ്ഥാ വ്യതിയാനമാണ് ജൂലൈ 30 ന് വയനാട്ടിലെ ഉരുള്‍പൊട്ടലിന് കാരണമായതെന്ന് വിലയിരുത്തല്‍. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്റെ (WWA) വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനം, ഈ പ്രദേശത്ത് 10% കനത്ത മഴയ്ക്ക് കാരണമായി. ഇത് ഉരുള്‍പൊട്ടലിന് കാരണമായി മാറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, മലേഷ്യ, അമേരിക്ക, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ള 24 ഗവേഷകരാണ് പഠനം നടത്തിയത്. 

ഭാവിയില്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിന്, വനനശീകരണവും ക്വാറികളും കുറയ്ക്കാന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ നിര്‍ദേശിക്കുന്നു. ഇതോടൊപ്പം പ്രകൃതിക്ഷോഭങ്ങളെ സംബന്ധിച്ചുള്ള മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്താനും, ഒഴിപ്പിക്കല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും ശുപാര്‍ശ ചെയ്യുന്നു. ഒറ്റദിവസമുണ്ടാകുന്ന അതിതീവ്രമഴ പോലുള്ളവ കുറയ്ക്കാനായി ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിക്കുന്നു.

Related News