വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി കെകെ രമ എംഎല്‍എ. കാഫിർ പോസ്റ്റിന് പിന്നില്‍ സിപിഎമ്മെന്ന് നേരത്തെ പറഞ്ഞതെന്ന് കെകെ രമ പറഞ്ഞു. വർഗീയ പ്രചാരണത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും ആസൂത്രണത്തില്‍ മുതിർന്ന നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്ന് പറഞ്‍ കെകെ രമ നാട് കത്തേണ്ടിയിരുന്ന സംഭവാണിതെന്നും ചൂണ്ടിക്കാട്ടി.
എംവി ജയരാജൻ സൈബർ ഗ്രൂപ്പുകളെ തള്ളിയത് ആരോപണം മുന്നില്‍ കണ്ടാണ്. കെകെ ശൈലജയെ തോല്‍പിക്കാനുള്ള കുബുദ്ധി പിന്നിലുണ്ടാകാം. ഡിവൈഎഫ്‌ഐ നേതാവ് റിബേഷിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും രമ ചോദിച്ചു. പൊലീസ് നടപടികള്‍ സിപിഎം പറയുന്ന പോലെയാണെന്നും കെകെ രമ എംഎല്‍എ കുറ്റപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?