ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

  • 16/08/2024

ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്. കഴിഞ്ഞമാസം 100 കോടി അനുവദിച്ചിരുന്നു. 

ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പണം അനുവദിച്ചത്. നേരത്തെ വിപണി ഇടപെടലിനായി 205 കോടി രൂപയായിരുന്നു ബജറ്റില്‍ വകയിരുത്തിയിരുന്നത്.

സപ്ലൈകോ സ്‌റ്റോറുകളില്‍ കൂടുതല്‍ സാധനങ്ങളെത്തിച്ച്‌ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിഞ്ഞാല്‍, അതുവഴി പൊലുവിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സബ്‌സിഡി, സബ്‌സിഡിയേതര സാധനങ്ങള്‍ ഓണത്തോടെ കൂടുതലായി എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related News