ഓട്ടോ റിക്ഷകള്‍ക്കുള്ള പെര്‍മിറ്റില്‍ ഇളവ്; ഇനി കേരളം മുഴുവൻ ഓടാം

  • 16/08/2024

സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റില്‍ ഇളവ്. കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റഎ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.

ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പെർമിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. 


Related News