ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയില്‍ ഇറങ്ങി മല്‍പെ തെരച്ചില്‍ നടത്തിയിരുന്നു. ലോറിയില്‍ മരം കെട്ടിയ കയർ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച പുഴയില്‍ ഇറങ്ങിയ ഈശ്വർ മല്‍പെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയില്‍ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചില്‍ സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന തിനിടെയാണ് അർജ്ജുൻ്റെ കുടുംബവുമായുള്ള ഇശ്വർ മല്‍പെയുടെ കൂടിക്കാഴ്ച.
ഗംഗാവലി പുഴയില്‍ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും കലങ്ങുകയും ചെയ്തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്ക്കരമാണ്. പുഴയില്‍ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാല്‍ ഡ്രെഡ്ജ് ചെയ്യാതെ തെരച്ചില്‍ സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ജില്ലാ ഭരണകൂടം ഗോവയില്‍നിന്ന് ഡ്രെഡ്ജർ എത്തുന്നത് വരെ തെരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?