മുതലപ്പൊഴിയില്‍ ഇന്നും അപകടം; രണ്ട് വള്ളങ്ങള്‍ മറിഞ്ഞു

  • 19/08/2024

മുതലപ്പൊഴിയില്‍ ഇന്നും അപകടം. രണ്ട് വള്ളങ്ങളാണു രാവിലെ മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യം വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിനുശേഷം മറ്റൊരു വള്ളവും അപകടത്തില്‍പ്പെട്ടു. പെരുമാതുറയിലെയും പുതുകുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.

Related News