ഹേമ കമ്മിറ്റി: ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

  • 21/08/2024

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടണമെന്ന് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. റിപ്പോര്‍ട്ട് പുറത്തു വന്നത് സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമാണെന്നും റിപ്പോര്‍ട്ടിലെ ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ പായ്ചിറ നവാസാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 

Related News