ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സി.പി.എമ്മിന്‍റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ , സ്വമേധയാ കേസെടുക്കാൻ കഴിയില്ലെന്നണ് സർക്കാർ നിലപാട്.
എന്നാല്‍ റിപ്പോർട്ട് പൂർണമായും ഹൈക്കോടതി വിളിച്ചുവരുത്താൻ തീരുമാനിച്ചത് പാർട്ടി സെക്രട്ടറിയേറ്റ് ചർച്ച ചെയ്തേക്കും. കോടതി തീരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കാനാണ് സർക്കാരിന്‍റെ നീക്കം. റിപ്പോർട്ടില്‍ പറയുന്ന ആരോപണവിധേയർക്കെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പ്രതിരോധിക്കാൻ ആവശ്യമായ രാഷ്ട്രീയ തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടായേക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?