കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ തിരികെയെത്തിച്ചു; സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

  • 25/08/2024

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതാവുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തുകയും ചെയ്ത 13 കാരി പെണ്‍കുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. പെണ്‍കുട്ടിയെ സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് വൈകുന്നേരത്തോടെ തിരികെ എത്തിയിരിക്കുന്നത്.

13 വയസുകാരിയെ ഇന്ന് പൊലീസില്‍ നിന്നും വാങ്ങി സുരക്ഷിത സ്ഥലത്തേക് മാറ്റുമെന്ന് സിഡബ്ലിയുസി ചെയർപേഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം പറഞ്ഞു. നാളെ പ്രത്യേക സിറ്റിംഗ് നടത്തും. കുട്ടിയില്‍ നിന്നും വിശദമായ മൊഴിയെടുക്കും. കൂടാതെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും തുടർ നടപടികള്‍ തീരുമാനിക്കുകയെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. വീണ്ടും സുരക്ഷിത സ്ഥാനത്ത് മാറ്റണമോ രക്ഷിതാകള്‍ക്കൊപ്പം വിട്ടു നല്‍കണമോയെന്ന് നാളെ തീരുമാനിക്കും.

Related News