ലഹരികടത്ത് ആരോപണം, പാര്‍ട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ; ആലുപ്പുഴയില്‍ വിവാദം

  • 26/08/2024

ആലപ്പുഴയില്‍ പാർട്ടി പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാൻ. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്‍റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോല്‍ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസത്തിയത്. 

ജില്ലാ സെക്രട്ടേറിയറ്റ് മെമ്ബറും എംഎല്‍എയുമായ പി പി ചിത്തരഞ്ജനും വേദിയിലുണ്ടായിരുന്നു. കാളാത്ത് വാർഡ് കൗണ്‍സിലർ ആണ് ഷാനവാസ്‌. പുറത്താക്കിയ ആളെ പാർട്ടി പരിപാടിയില്‍ വേദിയില്‍ ഇരുത്തിയത് പാർട്ടിക്കുള്ളില്‍ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സിപിഎം നോർത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ ലഹരി കടത്ത് കേസില്‍ ആരോപണ വിധേയനായതിനെ തുടർന്ന് കഴിഞ്ഞവർഷമാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Related News