രഞ്ജിത്തിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ തീരുമാനം

  • 26/08/2024

സംവിധായകന്‍ രഞ്ജിത്തിനെതിരായ നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനം. എറണാകുളം നോർത്ത് പോലീസാണ് കേസ് എടുക്കുക. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക്‌ ലഭിച്ച പരാതി കൈമാറുകയായിരുന്നു. പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. ലൈംഗിക താല്പര്യത്തോടെ സംവിധായകൻ രഞ്ജിത്ത് തന്റെ ശരീരത്തില്‍ സ്പർശിച്ചുവെന്നാണ് നടി പരാതി നല്‍കിയത്.

പാലേരി മാണിക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. വിഷയം വിവാദമായതോടെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെച്ചിരുന്നു. ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്ന് നടി പരാതിയില്‍ പറയുന്നുണ്ട്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ വെച്ചാണെന്നും രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ഇമെയില്‍ മുഖേന അയച്ച പരാതിയില്‍ പറയുന്നുണ്ട്.

Related News