13,988 കണ്ടെയ്നറുകള്‍ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദര്‍ഷിപ്പ്; എംഎസ്‍സി ഡെയ്‍ല വിഴിഞ്ഞത്തേക്ക്

  • 26/08/2024

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മറ്റൊരു കൂറ്റൻ മദർഷിപ്പ് കൂടി എത്തും. ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്ബനികളിലൊന്നായ എം.എസ്.സിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ ഡെയ്ല എന്ന കണ്ടെയ്നർ കപ്പലാണ് ഈ മാസം 30 ന് വിഴിഞ്ഞം തുറമുഖ ബർത്തില്‍ നങ്കൂരമിടുക. 13,988 കണ്ടെയ്നറുകള്‍ വഹിക്കാൻ ശേഷിയുള്ള 51 മീറ്റർ വീതിയും 366 മീറ്റർ നീളവുമുള്ള വമ്ബൻ കണ്ടെയ്നർ കപ്പലാണ് വിഴിഞ്ഞത്തേക്ക് എത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 12 ന് വിഴിഞ്ഞത്തെത്തി മടങ്ങിയ സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പാണ് വിഴിഞ്ഞത്ത് ഇതുവരെ എത്തിയതില്‍ ഏറ്റവും വലിയ കപ്പല്‍. 2500 കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തിയ സാൻ ഫെർണാണ്ടോയില്‍ നിന്നും 1960 കണ്ടെയ്നറുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ വിഴിഞ്ഞത്ത് ഇറക്കിയത്. 30 ന് വിഴിഞ്ഞത്തെത്തുന്ന എം.എസ്.സി ഡെയ്ല എന്ന മദർഷിപ്പ് ആഫ്രിക്കയില്‍ നിന്ന് മുംബൈ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.

Related News