ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; ഒരുമാസത്തെ കുടിശ്ശികയും ഈ മാസത്തെ പെൻഷനും നല്‍കും; വിതരണം ഈ മാസം അവസാനത്തോടെ

  • 26/08/2024

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയില്‍ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നല്‍കുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. ഓണക്കാല ചെലവിന് കേന്ദ്രം കനിയണം.

ഓണക്കാലത്ത് രണ്ട് മാസത്തെ പെൻഷൻ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. അഞ്ച് മാസത്തെ കുടിശികയില്‍ രണ്ട് മാസത്തെ ഈ സാമ്ബത്തിക വര്‍ഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്ബത്തിക വര്‍ഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തില്‍ പറഞ്ഞിരുന്നത്.

Related News