'തെളിവുകള്‍ കൈവശമുണ്ട്; മുകേഷ് കള്ള മുഖം മൂടി വച്ചയാളാണ്' ; കേസെടുത്തതില്‍ പ്രതികരണവുമായി നടി

  • 28/08/2024

നടൻ മുകേഷ് അടക്കമുള്ളവർക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി പരാതിക്കാരിയായ നടി. പീഡിപ്പിച്ചവർക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ട്. ഇവർക്കെതിരെ ഫോണ്‍ ചാറ്റുകള്‍, റെക്കോർഡിങ്ങുകള്‍ അടക്കം തെളിവുകള്‍ കൈവശമുണ്ട്. മുകേഷ് എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. മനസ്സ് വിങ്ങിയാണ് ജീവിച്ചത്. സര്‍ക്കാറിന്റെയും പൊലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും നടി പറഞ്ഞു.

മുന്‍പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഭര്‍ത്താവ് മറ്റുള്ള പെണ്ണുങ്ങളെ തേടി പുറത്തുപോകുന്നത് ഭാര്യമാരുടെ കുറവ് കൊണ്ടായിരിക്കും. വൃത്തികെട്ട രീതിയില്‍ സംസാരിച്ച മുകേഷ് വഴങ്ങിത്തരണമെന്നും ആവശ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണമെന്നും നടി പറഞ്ഞു. സിനിമാരംഗത്ത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും പീഡനത്തിന് ഇരയാകുന്നുണ്ട്.

പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. താന്‍ മാത്രമല്ലല്ലോ എത്ര പേരാണ് മുകേഷിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ഒരു കള്ള മുഖം മൂടി വച്ചാണ് അയാള്‍ കസേരയില്‍ ഇരിക്കുന്നത്. എംഎല്‍എ ആയിരിക്കാന്‍ മുകേഷിന് അര്‍ഹതയില്ലെന്നും നടി പറഞ്ഞു. താൻ ബ്ലാക്ക്മെയില്‍ ചെയ്തെന്ന മുകേഷിന്റെ ആരോപണവും നടി തള്ളി. ബ്ലാക്ക് മെയില്‍ ചെയ്തെങ്കില്‍ എന്തുകൊണ്ട് മുകേഷ് പൊലീസില്‍ പരാതി നല്‍കിയില്ലെന്നും നടി ചോദിച്ചു.

Related News