കൊറിയര്‍ സര്‍വീസിന്റെ പേരില്‍ വ്യാജ കോളുകള്‍; മുന്നറിയിപ്പുമായി പൊലീസ്

  • 28/08/2024

ഫെഡെക്സ് കൊറിയർ സർവീസില്‍ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോണ്‍, വിഡിയോ കോളുകള്‍ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച്‌ കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്.

വ്യാജ ഐഡി ഉപയോഗിച്ച്‌ പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച്‌ വിഡിയോ കോളില്‍ വന്നായിരിക്കും അവർ ഈ ആവശ്യങ്ങള്‍ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

Related News