സംസ്ഥാന സര്‍ക്കാറിന്റെ ഇ-കോമേഴ്‌സ് പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാം

  • 29/08/2024

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ഷോപ്പി ഇ-കോമേഴ്‌സ് പോര്‍ട്ടലിന് തുടക്കമായി.

കെല്‍ട്രോണിന്റെ സഹായത്തോടെ ബിപിടി (ബോര്‍ഡ് ഫോര്‍ പബ്‌ളിക് സെക്ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)യുടെ മേല്‍നോട്ടത്തിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച്‌ പരമ്ബരാഗത ഉല്‍പ്പന്നങ്ങളുടെ ദൃശ്യപരതയും ബ്രാന്‍ഡ് മൂല്യവും വര്‍ദ്ധിപ്പിക്കാനാണ് Kshoppe.in വഴി സർക്കാർ ഉന്നം വെയ്ക്കുന്നത്. 

പരമ്ബരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന പ്രാദേശിക വിപണികള്‍ക്കപ്പുറത്തേക്ക് എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. കേരളത്തിലെ പൊതുമേഖലയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ പ്രചാരം ലഭിക്കുന്നതിനും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും അതിലൂടെ അര്‍ഹമായ നേട്ടങ്ങള്‍ അവയ്ക്ക് ലഭിക്കുന്നതിനും ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സഹായകമാകുമെന്ന് സർക്കാർ വിശദീകരിക്കുന്നു. 

Related News