മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഔദേഗിക വസതിയില്‍ എത്തിയ പി. വി. അൻവർ എം എല്‍ എ യെ പൊലീസ് അകത്തേക്ക് കടത്തി വിട്ടില്ല. എസ് പിയുടെ വസതിയില്‍ നിന്നും മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അൻവർ എം.എല്‍.എ വൈകിട്ട് അഞ്ചുമണിയോടെ മലപ്പുറത്ത് എസ് പിയുടെ വീട്ടിലെത്തിയത് .എസ് പിയുടെ വീട് ക്യാമ്ബ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എം എല്‍ എ പൊലീസിനെ നിര്‍ബന്ധിച്ചു.
എം എല്‍ എക്ക് അവകാശമുണ്ടെന്നും മുറിച്ച മരത്തിന്റെ കുറ്റി കാണണമെന്നും അൻവര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തൂവെന്ന് അറിയിച്ച് പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥൻ അൻവറിനെ തടയുകയായിരുന്നു. ഏറെ നേരം സംസാരിച്ചിട്ടും പൊലീസുദ്യോഗസ്ഥൻ കടത്തിവിടാതെ വന്നതോടെ അൻവർ പിന്നീട് മടങ്ങി. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തില്‍ എസ് പിയെ അപമാനിച്ച് സംസാരിച്ചതിന്റെ പേരില്‍ എം എല്‍ എയും എസ്പിയും തമ്മില്‍ നല്ല ബന്ധത്തിലല്ല. പി വി അൻവറിനെതിരെ ഐ പി എസ് അസോസിയേഷനും പരാതിയുമായി രംഗത്തു വന്നിരുന്നു.
പൊതുവേദിയില്‍ പി വി അൻവർ മലപ്പുറം എസ് പിയെ അധിക്ഷേപിച്ച് പ്രസംഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവര്‍ പൊതുവില്‍ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?