വയനാട്ടിലെ ഉരുള്‍പൊട്ടലിലെ ദുരിതബാധിതർക്ക് 1000 സ്ക്വയർ ഫീറ്റില്‍ ഒറ്റനില വീട് നിർമ്മിച്ചു നല്‍കുമെന്ന് സർക്കാർ. വീട് നഷ്ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗത്തില്‍ അറിയിച്ചു. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. ഒരേ രൂപരേഖയിലുള്ള വീടുകളാണ് നിർമിച്ചു നല്‍കുക.
സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിപ്പിലായിരിക്കും വീടുകള്‍ നിർമിക്കുക. ഭാവിയില്‍ രണ്ടാംനില പണിയാൻ കഴിയുന്ന വിധത്തിലായിരിക്കും നിർമാണം നടത്തുക. ദുരന്തബാധിത മേഖലയില്‍ സെപ്റ്റംബർ 2 ന് സ്കൂള്‍ പ്രവേശനോത്സവം നടത്തും. വിലങ്ങാട്ടെ ദുരിതബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാതെ സംസ്കരിച്ച 42 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ കാണാതായവരുടെ കരട് പട്ടിക 78 ആക്കി ചുരുക്കി. ഉരുള്‍പൊട്ടലിലെ നഷ്ട കണക്കും ജില്ലാ ഭരണകൂടം പുറത്തുവിട്ടു. 183 വീടുകള്‍ അപ്രത്യക്ഷമായി. 145 വീടുകള്‍ പൂർണമായി തകർന്നു. ഭാഗികമായി തകർന്നത് 170 വീടുകള്‍. 240 വീടുകള്‍ വാസയോഗ്യമല്ലാതെയായി. ആകെ 638 വീടുകളെ ദുരിതം നേരിട്ട് ബാധിച്ചു. 822 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായ 10000 രൂപ വീതം കൈമാറിയെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച 93 പേരുടെ ആശ്രിതർക്ക് 8 ലക്ഷം രൂപ കൈമാറി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?