ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡര്‍ സ്ഥാനം രാജിവെച്ച്‌ ഇടവേള ബാബു

  • 29/08/2024

ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവിയില്‍ നിന്ന് ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു ‌ജൂനിയർ ആർട്ടിസ്റ്റിന്‍റെ ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തില്‍ ഇടവേള ബാബു സ്ഥാനത്തിന് ഒഴിയണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് വൈകുന്നേരത്തോടെ പദവിയില്‍ നിന്ന് സ്വയം ഒഴിയുന്നവെന്ന് ഇടവേള ബാബു നഗരസഭയെ അറിയിച്ചത്. 

തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാല്‍ ഔദ്യോഗിക സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കി തരണമെന്നും തന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതു കൊണ്ടുമാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു. 

Related News