'അസ്ന' നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും, ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നു; കേരളത്തില്‍ 4 ദിവസം ശക്തമായ മഴ

  • 31/08/2024

വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി തുടരുന്ന 'അസ്ന' ചുഴലിക്കാറ്റ് നാളെ രാവിലെവരെ ചുഴലിക്കാറ്റായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് അർദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാല്‍പ്പൂരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപം തീവ്ര ന്യൂനമർദ്ദം കരയില്‍ പ്രവേശിക്കാൻ സാധ്യതയുണ്ട്.

Related News