'ഉറങ്ങിക്കിടന്നപ്പോള്‍ ലിംഗം ഛേദിച്ചെന്ന മൊഴി കള്ളം', സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു

  • 31/08/2024

നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. സെപ്റ്റംബര്‍ 7ന് കോടതിയില്‍ ഹാജരാകാന്‍ ഗംഗേശാനന്ദയ്ക്ക് സമന്‍സ് അയച്ചു. അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 

നേരത്തേ സമര്‍പ്പിച്ച കുറ്റപത്രം കോടതി തിരികെ നല്‍കിയിരുന്നു. ഇതിലെ കുറവുകള്‍ മാറ്റി ക്രെംബ്രാഞ്ച് ഡിവൈഎസ്പി ഷൗക്കത്തലി വീണ്ടും സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്. വീട്ടില്‍ പൂജയ്ക്ക് എത്തിയ സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്ക വയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കണ്ണമ്മൂലയുളള വീട്ടില്‍ വച്ച്‌ 2017 മേയ് 19ന് പുലര്‍ച്ചെയാണ് സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചത്.

രഹസ്യ മൊഴിയില്‍ പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും ഹൈക്കോടതിയില്‍ സ്വാമി തന്നെ പീഡിപ്പിച്ചില്ലെന്ന് മൊഴി മാറ്റി പറഞ്ഞു. സ്വാമി സ്വയം ലിംഗ ഛേദം നടത്തിയതാണെന്നും നിലപാട് സ്വീകരിച്ചു. എന്നാല്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ലിംഗഛേദം നടത്തുകയായിരുന്നുവെന്ന് പിന്നീട് വീണ്ടും മൊഴി മാറ്റി. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു.

Related News