ഇപിക്കെതിരെ സംഘടനാ നടപടിയില്ല; കണ്‍വീനറായി പ്രവര്‍ത്തിക്കാന്‍ പരിമിതി; ടിപി രാമകൃഷ്ണന് ചുമതല

  • 31/08/2024

മുതിര്‍ന്ന നേതാവ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി രാമകൃഷ്ണനാണ് പകരം ചുമതല. എല്‍ഡിഎഫിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ ജയരാജന് പരിമിതിയുണ്ടായെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുമായും പ്രസ്താവനകകളുമായി ബന്ധപ്പെട്ട് അന്നുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതെല്ലാം വച്ചുകൊണ്ടാണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

ജാവേഡക്കറെ കണ്ടതില്‍ ഇപി ജയരാജനെതിരെ സംഘടനാ നടപടിയുണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോഴും കേന്ദ്രകമ്മറ്റിയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ എല്ലാ നടപടികളും പരിശോധിച്ച ശേഷമാണ് ഈ നിലപാടിലേക്ക് എത്തിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. 

മണ്ണാര്‍കാട് ഏരിയ കമ്മറ്റി പുനഃ സംഘടിപ്പിക്കുന്നതിനുള്ള ജില്ലാ കമ്മറ്റി നിര്‍ദേശത്തിന് അംഗീരം നല്‍കി. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ജില്ല സമ്മേളനങ്ങളുടെയും സംസ്ഥാന സമ്മേളനത്തിന്റെ തീയതികളായതായും ഗോവിന്ദന്‍ പറഞ്ഞു.

Related News