ഇപി ജയരാജന്‍റെ പുറത്ത് പോകലിനിടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. ഒരുമാസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ തെറ്റ്തിരുത്തല്‍ നയരേഖയില്‍ ഊന്നിനിന്നുള്ള ചർച്ചയും തീരുമാനങ്ങളുമാകും പ്രധാനമായും ഉണ്ടാവുക.
24 ആം പാർട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി സമ്മേളനങ്ങളാണ് 30 ദിവസം കൊണ്ട് പൂർത്തിയാക്കുക. കഴിഞ്ഞ സമ്മേളനകാലത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണത്തിനെതിരായ ജനവികാരമാണ് ഈ സമ്മേളനകാലത്ത്. ലോകസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിക്ക് കാരണം പിണറായി സർക്കാറിന്‍റെ പിടിപ്പുകേടെന്നാണ് താഴ തട്ടിലുള്ള വികാരം. മാസപ്പടിയും കരിമണല്‍ വിവാദവും ഇപി ജയരാജന്‍റെ ബിജെപി കൂടിക്കാഴ്ചയുമടക്കം നിരവധി വിഷയങ്ങള്‍ ഈ സമ്മേളനകാലത്തുണ്ട്. പാർട്ടി ചട്ടങ്ങളില്‍ നിന്ന് മാറി നടന്ന് ഇപിയെ പുറത്താക്കി തെറ്റ് തിരുത്തല്‍ മുകള്‍തട്ടില്‍ നിന്ന് നേതൃത്വം തുടങ്ങി.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമാണ് പാർട്ടിക്ക് മുന്നിലുള്ള വലിയ ദൗത്യം. നിലവിലുള്ള സംഘടനാ പോരായ്മകള്‍ തിരുത്തി പാർട്ടിയെ ശക്തമാക്കുകയെന്നതാണ് സമ്മേളന ലക്ഷ്യം. ആലപ്പുഴയിലും പാർട്ടി തട്ടകമായ കണ്ണൂരിലും പാർട്ടിയില്‍ തുടരുന്ന കടുത്ത ഭിന്നിപ്പ് പ്രതിസന്ധിയാണ്. സമ്മേളനങ്ങളിലെല്ലാം സർക്കാരിനെതിരായ വിമർശനങ്ങള്‍ ഉറപ്പാണ്. ബിജെപി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ ബിജെപിയെ കൂടി നേരിടാനുള്ള നടപടികളും ചർച്ചയാകും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?