'പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം'

  • 01/09/2024

നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച്‌ നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു. ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. 'വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപണമുയര്‍ന്നു. സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞതെന്നും' അവര്‍ പറഞ്ഞു.

Related News