എഡിജിപി അജിത്ത് കുമാറിനെതിരായ അന്വേഷണത്തില്‍ അനിശ്ചിതത്വം; മാറ്റിനിര്‍ത്തുന്നതില്‍ തര്‍ക്കം, നിലപാടിലുറച്ച്‌ ഡിജിപി

  • 02/09/2024

ആരോപണ വിധേയനായ ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്ത് കുമാറിനെതിരെയുള്ള അന്വേഷണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ച്‌ പത്ത് മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തികൊണ്ടുള്ള അന്വേഷണം വേണോയെന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.

ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്ന് മാത്രമാണ് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയത്. എന്നാല്‍, ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത്ത് കുമാറിനെ മാറ്റാതെ സ്വതന്ത്രമായ അന്വേഷണം നടക്കില്ലെന്ന നിലപാടാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് അന്തിമ തീരുമാനമെടുക്കുന്നതില്‍ തര്‍ക്കം തുടരുന്നതെന്നാണ് വിവരം.

Related News