അൻവറിൻ്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരം; ഇഷ്ടതോഴന്മാര്‍ക്കൊപ്പം പ്രതിസ്ഥാനത്ത് മുഖ്യമന്ത്രിയുമുണ്ട്: പിഎംഎ സലാം

  • 02/09/2024

ഭരണപക്ഷ എം.എല്‍എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുനയെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പിഎംഎ സലാം.

അൻവറിന്റെ ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല. മുഖ്യമന്ത്രിയുടെ ഇഷ്ടതോഴന്മാരായ പി. ശശിക്കും അജിത് കുമാറിനും എതിരെയാണ് അൻവർ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സംഘത്തിലെ തലവന്മാരെക്കുറിച്ചാണ് അൻവർ വെളിപ്പെടുത്തലുകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയാണെന്നും പി.എം.എ സലാം പറഞ്ഞു. 

Related News